ഫോട്ടോഷോപ്പ് ഉപയോഗത്തില്‍ വന്ന കാലത്ത് സ്റ്റുഡിയോകളിലെ പ്രധാന ജോലിയായിരുന്നു പഴയ ഫോട്ടോകളുടെ ഡാമേജുകള്‍മാറ്റി റിടച്ച് ചെയ്യലും, ബ്ലാക്ക് ആന്‍ഡ് വൈറ്റ് കളറാക്കലും. ആല്‍ബങ്ങളില്‍ അന്ത്യദിനങ്ങളെണ്ണിക്കഴിഞ്ഞ ഗൃഹാതുരമായ ഓര്‍മ്മകള്‍ക്ക് പുനര്‍ജ്ജീവന്‍ നല്കാന്‍ ഫോട്ടോഷോപ്പിന് സാധിച്ചു. എന്നാല്‍ അന്നും ഇന്നും ഫോട്ടോഷോപ്പ് നല്ല പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മാത്രമേ വഴങ്ങൂ. ഇപ്പോള്‍ ഓണ്‍ലൈന്‍ ഇമേജ് എഡിറ്ററുകളും, പുതിയ ഇമേജ് എഡിറ്റിങ്ങ് പ്രോഗ്രാമുകളും ഒട്ടേറെഎണ്ണം ലഭ്യമാണ്. അവയില്‍ മിക്കതും വളരെ എളുപ്പത്തില്‍ ഇമേജ് എഡിറ്റിങ്ങ് സാധ്യമാക്കുന്നവയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളെ കളര്‍നല്കാന്‍ […]
↧